News

സ്റ്റേറ്റ് പാരാലിംപിക്സില്‍ ആസിം വെളിമണ്ണക്ക് സ്വര്‍ണ്ണം.

29/12/2023 12:00 am

പാരാലിംബിക്സ് മത്സരം ആസിം വെളിമണ്ണക്ക് സ്വർണവും വെള്ളിയും കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന കേരള പാരാലിംപിക്സ് മത്സരത്തിൽ താമരശ്ശേരി എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്കൂളിലെ ആസിം വെളിമണ്ണക്ക് ലോങ്ങ് ചെമ്പിൽ സ്വർണം മെഡലും 100 മീറ്റർ ഓട്ടമത്സരത്തിൽ വെള്ളി മെഡലും നേടി. സബ് ജൂനിയർ വിഭാഗത്തിൽ നാഷണൽ പാരാലിംബിക്സിലേക്ക് യോഗ്യത നേടിയ ആസിം വെളിമണ്ണ സ്കൂൾ ലീഡറാണ്. കൈകളില്ലാഞ്ഞിട്ടും പെരിയാർ നീന്തിക്കടന്ന് ഭിന്നശേഷിക്കാരനായ ആസിം വെളിമണ്ണ വാർത്തയിൽ സ്ഥാനം പിടിച്ചിരുന്നു. നീന്തലിൽ സബ് ജൂനിയർ വിഭാഗത്തിൽ മത്സരിക്കുന്നുണ്ടെന്നും മെഡൽ പ്രതീക്ഷയിലാണെന്നും ആസിം പറഞ്ഞു. ആദ്യമായാണ് പാരാലിംബിക്സിൽ പങ്കെടുക്കുന്നത്.