News

സ്കൂൾ മാഗസിൻ പ്രകാശനം ചലചിത്ര ഗാനരചയിതാവും കവിയുമായ ശ്രി റഫീഖ് അഹമ്മദ് നിർവഹിച്ചു

09/06/2023 12:00 am

എം ജെ ഹയർ സെക്കണ്ടറി സ്കൂൾ മാഗസിൻ പ്രകാശനം സ്കൂൾ മാനേജ്മെന്റ്, പി.ടി.എ , പൂർവ്വ അധ്യാപകർ , പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ പ്രതിനിധികളുടെ സാനിധ്യത്തിൽ ചലചിത്ര ഗാനരചയിതാവും കവിയുമായ ശ്രി റഫീഖ് അഹമ്മദ് നിർവഹിച്ചു. രാഷ്ട്രീയം, സിവിൽ സർവീസ് , സിനിമാ, മാധ്യമം, കല, ബിസിനസ്സ്, സ്പോർട്സ് എന്നീ മേഖലകളിൽ ശ്രദ്ധേയരായ നജീബ് കാന്തപുരം എംഎൽഎ ഡോക്ടർ പി സി ജാഫർ ഐ എ എസ് , സുരഭി ലക്ഷ്മി,ഷാനി പ്രഭാകർ , ഫൈസൽ എളേറ്റിൽ ,എ കെ ഷാജി, താഹിർ സമാൻ എന്നിവരുമായി വിദ്യാർത്ഥികൾ നടത്തിയ അഭിമുഖമാണ് ഇതുവഴി പോയവർ എന്ന മാഗസിനിന്റെ ഉള്ളടക്കം.